തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥർക്ക് ഹാജരാകാം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാറ്റഗറി ‘സി’ യിൽ 25 ശതമാനം ഉദ്യോഗസ്ഥർക്ക് ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു. കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എ,ബി പ്രദേശങ്ങളിൽ ബാക്കി വരുന്ന 50 ശതമാനവും സി യിൽ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇത്തരം ഉദ്യോഗസ്ഥർക്ക് അതിനുള്ള ചുമതല നൽകാൻ മുൻകൈയ്യെടുക്കണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി കാറ്റഗറിയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണമെന്നും മൈക്രോ കണ്ടെയിൻമെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തി ഇടപെടാൻ പ്രത്യേകത ശ്രദ്ധചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments