Latest NewsIndiaNewsCrime

രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം: പാവകളെ കളിപ്പിച്ചുകൊണ്ട് പെണ്‍മക്കള്‍ അരികിൽ, ഞെട്ടലോടെ അയൽവാസികൾ

വടി കൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ വെളിപ്പെടുത്തി

ചെന്നൈ: വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം. തമിഴ്‌നാട് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലാണ് സംഭവം. ഉഷ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്കൊപ്പം പാളയംകോട്ടയിലെ കെടിസി നഗറില്‍ താമസിക്കുകയായിരുന്നു ഉഷ

ഉഷയുടെ മൃതദേഹം കിടന്നതിന് സമീപത്തായി പാവകളെ കളിപ്പിച്ചു കൊണ്ടും ബിസ്കറ്റ് കഴിച്ചുകൊണ്ടും അവരുടെ പെണ്‍മക്കള്‍ ഇരിക്കുന്നുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍മക്കള്‍ തന്നെയാണ് ഇവരുടെ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. വടി കൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.

read also: സർക്കാർ കോവിഡ് മരണ നിരക്ക് മറച്ചുവെച്ചിട്ടില്ല:സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി

ചൊവ്വാഴ്ച, രാവിലെ മുതല്‍ വീട്ടിന് പുറത്തേയ്ക്ക് ഉഷയെ കാമ്പത്തതിനാൽ അയക്കാർ അന്വേഷിച്ചപ്പോൾ മക്കളിൽ ഒരാൾ അമ്മ മരിച്ചുവെന്ന് പറയുകയായിരുന്നു. ഇത് കേട്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

അന്വേഷണത്തിനായി സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ച്‌ കട്ടിലില്‍ കിടക്കുന്ന ഉഷയുടെ മൃതദേഹവും അരികില്‍ പെണ്‍മക്കള്‍ പാവകളുമായി കളിക്കുന്നതുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button