KeralaLatest News

‘ലീഗിൽ മതേതരത്വമില്ല, ഏറ്റവും നന്നായി മതേതരത്വം കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ’ : രാജിവച്ച ലീഗ് നേതാക്കള്‍

മലപ്പുറം വിട്ടാല്‍ ലീഗിന് ഒരു പ്രസക്തിയുമില്ല, ലീഗില്‍ മതേതരത്വം ഇല്ലെന്നും നേതാക്കള്‍

തിരുവനന്തപുരം: ഏറ്റവും നന്നായി സെക്കുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണെന്ന് മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച നേതാക്കള്‍. ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ പേര്‍ ലീഗ് വിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ദേശീയ സമിതി അംഗവും കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ പി എം ഹാരിസും ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉള്‍പ്പെടെ 8 പേരാണ് മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചത്.

ഉപാധികള്‍ ഒന്നുമില്ലാതെയാണ് സി പി ഐ എമ്മില്‍ ചേരുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാതൃകാപരമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ലീഗില്‍ ഗ്രൂപ്പ് നേതാക്കള്‍ വീതം വെപ്പ് നടത്തുന്നു. മലപ്പുറം വിട്ടാല്‍ ലീഗിന് ഒരു പ്രസക്തിയുമില്ല. ലീഗില്‍ മതേതരത്വം ഇല്ലെന്നും നേതാക്കള്‍ വെളിപ്പെടുത്തി.

രാജിക്കത്ത് പാണക്കാട് തങ്ങള്‍ക്കയച്ചതായി നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ വര്‍ഗ്ഗീയ-വിഭാഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button