ടോക്കിയോ: ഒളിമ്പിക്സ് ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ടോക്കിയോ ഒളിമ്പിക്സ് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. സോഫ്റ്റ്ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുക. ഫുട്ബോളിൽ ബ്രസീൽ, അമേരിക്ക, ചൈന, ബ്രിട്ടൺ, നെതർലൻഡ്സ്, ഓസ്ട്രേലിയ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്.
ബ്രസീലിന് ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികൾ. സൂപ്പർതാരം മാർത്തയുടെ സാന്നിധ്യമാണ് ആദ്യ മെഡൽ ലക്ഷ്യമിടുന്ന ബ്രസീലിന്റെ കരുത്ത്. നാല് തവണ ചാമ്പ്യന്മാരായ അമേരിക്ക മേഗൻ റപ്പിനോ, കാർലി ലോയ്ഡ്‌സ്, അലക്സ് മോർഗൻ തുടങ്ങിയ താരങ്ങളെ അണി നിരത്തുന്നുണ്ട്.
Read Also:- സൗന്ദര്യം വർധിപ്പിക്കാൻ കട്ടൻചായ
അതേസമയം, ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ജയം ജപ്പാൻ സ്വന്തമാക്കി. സോഫ്റ്റ്ബോളിൽ 8-1ന് ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോയാണ് വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റ യമാറ്റോ എന്നിവരും യൂനോയ്ക്ക് മികച്ച പിന്തുണ നൽകി.
Post Your Comments