Latest NewsNewsGulf

കോവിഡ് 19: സൗദിയില്‍ 14 പേര്‍ കൂടി മരിച്ചു

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.30 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

റിയാദ്: രാജ്യത്ത് കോവിഡ് ബാധിച്ച്‌ 14 പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,103 ആയി. ഇന്ന് 1,273 പുതിയ രോഗികളും 1,091 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,12,142 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,93,240 ഉം ആയി.

Read Also: പാക്കിസ്ഥാൻ നഗരത്തിന്റെ പേര് കേരളത്തിൽ, സൗദാബാദ് കണ്ട് പുളകിതരായിരിക്കുന്ന പ്രബുദ്ധ കേരളം: അഞ്ജു പാർവതി

അതേസമയം വിവിധ ആശുപത്രികളിലും മറ്റുമായി 10,799 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,380 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.30 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

shortlink

Post Your Comments


Back to top button