Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വെള്ളിയാഴ്ച്ച മൂന്ന് ലക്ഷം അധിക പരിശോധനകൾ കൂടി നടത്തും: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളിൽ തത്ക്കാലം ഇളവില്ലെന്നും ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.

Read Also: സ്വര്‍ണക്കടത്തിലും ക്വട്ടേഷനിലും ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവം: പി.എ മുഹമ്മദ് റിയാസ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലാണ് കൂടുതൽ. ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന്’ അദ്ദേഹം നിർദ്ദേശിച്ചു. ‘ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഊർജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണം. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കൺടൈൻമെൻറ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഒരു കോടി രൂപ വിലമതിക്കുന്ന വാൾ: തിരുപ്പതി വെങ്കിടേശ്വരന് കാണിക്കയായി സമർപ്പിച്ച് വ്യവസായി

shortlink

Related Articles

Post Your Comments

Related Articles


Back to top button