തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ പിണറായി സർക്കാരിനെതിരായി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Read Also : ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ചു : സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്ത നിലയിൽ
കേരളത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. ടിപിആർ രണ്ട് ശതമാനമുള്ള ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി സർക്കാരിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് ഇളവുകൾ അനുവദിച്ചതെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments