ദോഹ: ഈദുല്‍ അദ്ഹ ആഘോഷത്തിനൊരുങ്ങുന്ന ഇസ്ലാമിക രാഷ്ട്രനേതാക്കള്‍ക്കും ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സൗദി രാജാവ് സല്മാന് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ ഞായറാഴ്ച രാത്രിയില്‍ നേരിട്ട് ടെലിഫോണില്‍ വിളിച്ച് അമിര്‍ പെരുന്നാള്‍ ആശംസകള്‍ കൈമാറി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരെയും ഫോണില്‍ വിളിച്ച് ഈദ് സന്ദേശം കൈമാറി.
ഒമാന്‍ സുല്‍ത്താന്‍ ഹാതിം ബിന്‍ താരിഖ്, മൊറോകോ രാജാവ് മുഹമ്മദ് ആറാമന്‍, തുനീഷ്യന്‍ പ്രസിഡന്റ് കൈസ് സയിദ്, അള്‍ജീരിയ പ്രസിഡന്റ് അബ്ദുല്‍ മജിദ് തെബൗന്, ഇറാഖ് പ്രസിഡന്റ് ഡോ. ബര്‍ഹാം സാലിഹ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന് തുടങ്ങിയ ലോകനേതാക്കള്‍ക്കും ഖത്തര്‍ അമീര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.വിവിധ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Post Your Comments