വാര്‍ദ്ധക്യത്തേക്കാള്‍ പ്രശ്‌നമനുഭവിക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ അകാല വാര്‍ദ്ധക്യം തടയാം
എല്ലാവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് വയസ്സാവുന്നത്. പ്രായമായാലും അത് ശരീരത്തിലും മുഖത്തും കാണരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അകാല വാര്‍ദ്ധക്യത്തെ എങ്ങനെയെങ്കിലും തുരത്താന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും.
അത് കൊണ്ട് തന്നെ അതിന് വേണ്ട മാര്‍ഗങ്ങള്‍ തേടുന്നവര്‍ കുറവല്ല. വാര്‍ദ്ധക്യത്തേക്കാള്‍ പ്രശ്‌നമനുഭവിക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്.
ചുളിവുകള്‍ സാധാരണയായി ചര്‍മ്മത്തിന്റെ വ്യക്തമായ അടയാളമാണ്. കാലം കഴിയുന്തോറും നമ്മുടെ ശരീരം വാര്‍ദ്ധക്യത്തിന്റെ നിരവധി അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. ചുളിവുകള്‍, കറുത്ത പാടുകള്‍, ചര്‍മ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു.
ശരീരത്തിലെ കോശങ്ങള്‍ ഓരോ ദിവസവും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണമില്ലെങ്കില്‍ ഇത് സാധ്യമാകാതെ വരും. നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശവും, മൃദുത്വവും, ശുദ്ധിയും നിലനിര്‍ത്തും. കാരണം വെള്ളം വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കും. അകാല വാര്‍ദ്ധക്യം തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
തക്കാളി
ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 2008 ല്‍ നടത്തിയ ഒരു പഠനത്തില്‍ തക്കാളി ചര്‍മ്മത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി.
പപ്പായ
കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും, വിറ്റാമിന്‍ ഇ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പപ്പായ. പപ്പായയില്‍ പപ്പൈന്‍ അടങ്ങിയിട്ടുണ്ട്. പപ്പൈന്‍ ഒരു സജീവ എന്‍സൈമാണ്. ഒട്ടുമിക്ക എല്ലാ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
സ്‌ട്രോബെറി
സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം എപ്പോഴും ചെറുപ്പമായി നിലനിര്‍ത്താനും സ്‌ട്രോബെറി സഹായിക്കും. മുഖക്കുരുവിനെ ചെറുക്കാനും ഇത് സഹായിക്കും.
ഒലിവ് ഓയില്‍
ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതൊരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യത്തെ തടയും. ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments