Latest NewsNewsLife StyleFood & CookeryHealth & FitnessHome & Garden

ദിവസവും വെള്ളരിക്ക ​കഴിക്കൂ: ഗുണങ്ങൾ നിരവധി

വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു

ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിന് കഴിയും. വിറ്റാമിന്‍ എ, ബി , കെ എന്നിവയും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also :  തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും മോദിക്ക് മാത്രമാണ് : പെഗാസസ് വിവാദത്തില്‍ പ്രതികരിച്ച് കെ സുധാകരൻ

ഇടയ്ക്ക് വിശക്കുമ്പോള്‍ ബേക്കറി പലഹാരങ്ങൾ കഴിക്കാതെ വെള്ളരിക്ക കഴിക്കുന്നത് പതിവാക്കുക. അങ്ങനെയാകുമ്പോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Read Also :   വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വി ശിവന്‍കുട്ടി

പൊട്ടാസ്യത്തിന്റെ ഉറവിടമാണ് വെള്ളരിക്ക. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതൽ പൊട്ടാസ്യം ലഭിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button