Latest NewsNewsIndia

ഫോണ്‍ ചോര്‍ത്തല്‍ വിവാദം: പ്രതികരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ വികസന കുതിപ്പിന് തടയിടാന്‍ ഒരു വിവാദത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിവാദങ്ങള്‍ക്ക് മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയത്.

Also Read: പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി ഉപയോഗപ്പെടുത്താതെ കേരളം :തൊഴില്‍ദാന പദ്ധതി കരുതലോടെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍

‘തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കുഴപ്പക്കാര്‍ക്കും അവരുടെ പക്കലുള്ള വിവാദങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ വികസനക്കുതിപ്പിനെ പാളം തെറ്റിക്കാന്‍ സാധിക്കില്ല. വര്‍ഷകാല സമ്മേളനം വികസനത്തിന്റെ പുതിയ ഫലങ്ങള്‍ സമ്മാനിക്കും’- അമിത് ഷാ വ്യക്തമാക്കി.

ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉള്‍പ്പെടെ ഫോണുകള്‍ ചോര്‍ത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുപ്രീം കോടതി ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഇതിന് പിന്നാലെ ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button