ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച് കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്നറിയാമല്ലോ..മഴക്കാലം എത്തുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം എന്നുള്ളത് കൊണ്ടുതന്നെയാണ് ഈ കരുതല്‍ വേണമെന്ന് പറയുന്നതും.
വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മഴക്കാലത്തു ആഹാരത്തില്‍ കുറച്ചു തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.
ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകല്‍ ഉറക്കം പാടില്ല. ചാറ്റല്‍മഴ ഏല്‍ക്കരുത്. ചെരുപ്പില്ലാതെ നടക്കാന്‍ പാടില്ല. ആയാസകരമായ ജോലികള്‍ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയില്‍ അധികം കൊള്ളരുത്.
പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം. മഴക്കാലത്ത് ഔഷധക്കഞ്ഞി കുടിക്കുന്നത് ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.
എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്.
Post Your Comments