Latest NewsKeralaNews

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത: ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂലൈ 21-ഓട് കൂടി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലവർഷ സമയത്ത് വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങൾ കേരളത്തിലെ മഴ ശക്തിപ്പെടുത്തുന്നവയാണ്. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് തിതീവ്ര മഴ ലഭിച്ചത് ഇത്തരത്തിൽ ന്യൂനമർദങ്ങളുണ്ടായ ഘട്ടങ്ങളിലായിരുന്നുവെന്നും അതുകൊണ്ട് അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

Read Also: സർക്കാർ ഉത്തരവിൽ പരാമർശമില്ല: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ

‘കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ന്യൂനമർദ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കാനാകും. അതുകൊണ്ട് വരും ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും’ അദ്ദേഹം അറിയിച്ചു.

‘കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തെ മഴ പ്രവചനം അനുസരിച്ച് കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശക്തമായ മഴ തുടരുമ്പോഴും ആളുകൾ ജലാശയങ്ങളിൽ ഇറങ്ങുന്നത് മൂലം അപകടങ്ങളിൽപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളത്. മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളിൽ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മറ്റും ഇറങ്ങുന്നത് ഈ ദിവസങ്ങളിൽ പൂർണ്ണമായും ഒഴിവാക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജൂലൈ 18 വരെ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ നിവാസികളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത തുടരണമെന്നും’ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read Also: സ്ത്രീകളുടെ സുരക്ഷ: പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി തിങ്കളാഴ്ച്ച നിലവിൽ വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button