KeralaLatest NewsNews

‘പച്ചകൊടി വെച്ചത് കൊണ്ട് അത് മുസ്‍ലിം ലീഗിന്‍റെ പാര്‍ട്ടിയാവുമോ?’: ഇസ്ലാമോഫോബിയയിൽ പ്രതികരിച്ച് മഹേഷ് നാരായണന്‍

അന്ന് അവിടെയുണ്ടായിരുന്ന സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിരുന്നില്ല. അവിടെ പോലീസുണ്ടാക്കിയതാണ് ആ വെടിവെപ്പ്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം മാലിക് ചർച്ചകൾക്കപ്പുറം വിവാദങ്ങളിലേക്ക്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇസ്‍ലാമോഫോബിയ ആരോപണങ്ങള്‍ അടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിനിമക്ക് യഥാര്‍ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും സിനിമയുടെ ഉള്ളടക്കം ബീമാപ്പള്ളി വെടിവെപ്പിനോടും അനുബന്ധ സംഭവങ്ങളോടും വളരെയധികം സാദൃശ്യം തോന്നുന്നതാണ്. സിനിമക്കെതിരായ സാമൂഹ്യമാധ്യമ വിമര്‍ശനങ്ങൾക്കുള്ള മറുപടി മീഡിയവണിനു നൽകിയ അഭിമുഖത്തിൽ സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നു.

മഹേഷ് നാരായണന്റെ ചില വാക്കുകൾ:

എല്ലാ വിമര്‍ശനങ്ങളെയും പോസിറ്റീവായി എടുക്കുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഇതൊരു ഫിക്ഷണല്‍ കഥയായിട്ടാണ് ചെയ്തിട്ടുള്ളത്. ഇന്ന പ്രദേശമെന്നോ ഇന്ന വ്യക്തിയെന്നോ എവിടെയും പറയുന്നില്ല. അതിന് എന്‍റേതായിട്ടുള്ള സ്വാതന്ത്രൃമുണ്ടെന്ന് വിശ്വസിക്കുന്നു. ഇത്രയും കാലമായി അടഞ്ഞുകിടന്ന വിഷയം ഈ സിനിമയിലൂടെ ചര്‍ച്ചയാകാന്‍ വഴിവെച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

പച്ചകൊടി വെച്ചുകൊണ്ട് അത് മുസ്‍ലിം ലീഗിന്‍റെ പാര്‍ട്ടിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. അല്ലെന്നു ഞാനൊരിക്കലും പറയുന്നില്ല. പക്ഷേ അതിന് ശേഷം തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്ന മന്ത്രിസഭ ഇതിന് തീരുമാനമുണ്ടാക്കിയിട്ടില്ല. അതിന് ശേഷം ലീഗിന്‍റെ മന്ത്രിമാരുണ്ടായിട്ടുണ്ടല്ലേ. അത്ര കാലങ്ങളായി തീരുമാനമുണ്ടാവാതിരുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്‍റെ സിനിമയിലൂടെ ചര്‍ച്ചക്ക് വഴിവെച്ചത് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും ഒടുവില്‍ ജോജുവിന്‍റെ കഥാപാത്രവും പറയുന്നത് അതാണ്. അന്ന് അവിടെയുണ്ടായിരുന്ന സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിരുന്നില്ല. അവിടെ പോലീസുണ്ടാക്കിയതാണ് ആ വെടിവെപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button