KeralaLatest News

ബോര്‍ഡ് സ്ഥാപിച്ചിട്ടും കണ്ണൂരിൽ മിലിട്ടറിയുടെ മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നിരവധി പേര്‍: പിഴയിട്ട് പട്ടാളം

അതേസമയം ഈ സ്ഥലം സ്‌കൂളിന്റേതല്ല, ഇവർ വർഷങ്ങളായി അനധികൃതമായാണ് ഈ മൈതാനം ഉപയോഗിച്ചിരുന്നത്.

കണ്ണൂര്‍: പാര്‍ക്ക് ചെയ്യരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടും മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി.സെന്റ് മൈക്കിള്‍സ് സ്‌കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നാണ് പിഴ ഇട്ടു തുടങ്ങിയത്. 500 രൂപ വീതമാണ് ഓരോ വാഹനത്തില്‍ നിന്നും പിഴ ഈടാക്കുന്നത്. അതേസമയം ഈ സ്ഥലം സ്‌കൂളിന്റേതല്ല, ഇവർ വർഷങ്ങളായി അനധികൃതമായാണ് ഈ മൈതാനം ഉപയോഗിച്ചിരുന്നത്.

മൈതാനം മിലിറ്ററി സ്റ്റേഷന്‍ വിപുലീകരണത്തിനും പരിശീലനത്തിനുമായി നീക്കിവച്ചതാണെന്നു ചൂണ്ടിക്കാട്ടി ഡിഎസ്സി നേരത്തേ മൈതാനത്തിനു ചുറ്റും മുള്ളുവേലി കെട്ടിയിരുന്നു.വാഹനം പാര്‍ക്ക് ചെയ്യരുതെന്നും ഫോട്ടോ എടുക്കരുതെന്നും അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കൂട്ടംകൂടരുതെന്നും നിര്‍ദേശിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സെന്റ് മൈക്കിള്‍സ് സ്‌കൂളിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ ഈ മൈതാനം ഒഴിവാക്കി ക്രമീകരണം നടത്തണമെന്നു കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് നിര്‍ദേശിച്ചിരുന്നു.

ഇന്നലെ എത്തിയ വാഹനങ്ങള്‍ സ്‌കൂളിലേക്കു വന്നതല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും ഡിഎസ്സി പ്രതിനിധി പറഞ്ഞു. ഇന്നലെ 27 വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കിയതായി ഡിഎസ്സി പ്രതിനിധി അറിയിച്ചു.മൈതാനത്ത് പരിശോധനയും പിഴയീടാക്കലും തുടരുമെന്നും ഇവര്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുള്ളതിനാല്‍ ഫോര്‍ട്ട് റോഡ് ഭാഗത്ത് ഇന്നലെ വന്‍ ഗതാഗതക്കുരുക്കായിരുന്നു. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും എത്തിയവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അവിടെ സ്ഥലം ലഭിക്കാത്തതിനാല്‍ സെന്റ് മൈക്കിള്‍സിനു മുന്നിലെ മൈതാനത്ത് എത്തിയവരാണ് പിഴ അടയ്‌ക്കേണ്ടി വന്നത്.

 

shortlink

Post Your Comments


Back to top button