
കോഴിക്കോട്: ഗോവയില്‍ നിന്ന് കേരളത്തിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശൂര്‍ സ്വദേശി സക്കീര്‍ ഹുസൈനാണ് പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ ഒളിവിലായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് സക്കീര്‍ ഹുസൈന്‍ നാട്ടിലെത്തിയപ്പോഴാണ് എക്‌സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ചേലേമ്പ്രയില്‍ നടന്ന മയക്കുമരുന്നു വേട്ടയുടെ തുടരന്വേഷണമാണ് സക്കീര്‍ ഹുസൈനിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്. ആര്‍കിടെക്റ്റായ ഇയാള്‍ കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തിയിരുന്നത്.
സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഗോവയില്‍ താമസിച്ച് മയക്കുമരുന്നുകളുടെ ഇടപാടുകള്‍ നടത്തിവരികയായിരുന്നു. എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവ ഇയാള്‍ ഗോവയില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തിച്ചിരുന്നു.
Post Your Comments