കാലിലെ ഞരമ്പുകൾ വീർത്ത് തടിച്ച് കാണപ്പെടുന്ന ഒരു അവസ്ഥയാണ് ‘വെരിക്കോസ് വെയിൻ’.നിരവധി ആളുകളിലാണ് ഇത് കണ്ട് വരുന്നത്. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്. ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്.
ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Read Also : ‘വിക്കിപീഡിയയെ ആരും വിശ്വസിക്കരുത്’: നിയന്ത്രിക്കുന്നത് ഇടതുപക്ഷത്തിന്റെ കൂലിയെഴുത്തുകാരെന്ന് സഹ സ്ഥാപകന്‍
വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക. കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
Post Your Comments