കോഴിക്കോട്: തുര്‍ക്കിയിലെ ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെഴുതിയ ലേഖനം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. താൻ എഴുതിയ ലേഖനത്തെ സബന്ധിച്ചുണ്ടായ വിവാദം അനാവശ്യമായിരുന്നുവെന്നും ഇടതുപക്ഷ സൈബര്‍ അണികളാണ് ഹാഗിയ സോഫിയാ വിഷയം വഷളാക്കിയതെന്നും മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കുന്നു. എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാര വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read:ആളുകള്‍ വാക്‌സിനെടുക്കാത്തതിന് കാരണം ഫേസ്ബുക്ക്: രൂക്ഷവിമര്‍ശനവുമായി ജോ ബൈഡന്‍
ലേഖനത്തില്‍ ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കൾ വഷളാക്കിയത് വഴിയാണ് ചില ക്രിസ്ത്യാനികൾ തന്നെ തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ സംവരണ നിലപാടായിരുന്നു ക്രിസ്തീയ സമുദായത്തെ സ്വാധീച്ചതെന്നാണ് വിലയിരുത്തലെന്നും അതാവാം വിവാദങ്ങൾക്ക് കാരണമായതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
‘സത്യത്തില്‍ ആ ലേഖനം ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തി കൊണ്ട് എഴുതിയതല്ല. അവിടത്തെ ഒരു ചരിത്രം പറഞ്ഞെന്നേയുള്ളൂ. ഇതിനു പിന്നിലെ പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നത് വാസ്തവമാണ്. ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കളാണ് ഇതിനെ വഷളാക്കിയത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പലരും തെറ്റിദ്ധരിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തോട് നമ്മള്‍ എതിരല്ല’, സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
Post Your Comments