Latest NewsKeralaNews

കോവിഡ് പ്രതിരോധം ശക്തമാക്കി സർക്കാർ: സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്സിൻ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 5,18,290 ഡോസ് കോവിഷീൽഡ് വാക്സിനും 36,100 കോവാക്സിനുമാണ് സംസ്ഥാനത്ത് എത്തിയതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്സിനും, കോഴിക്കോട് 93,380 ഡോസ് വാക്സിനുമാണ് എത്തിയതെന്ന് വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്.

Read Also: തലസ്ഥാന നഗരത്തില്‍ പെണ്‍വാണിഭം: സംഘത്തിൽ 18 വയസാകാത്ത പെണ്‍കുട്ടിയും, കേരള പൊലീസ് അറിഞ്ഞത് അസാം പൊലീസ് സംഘമെത്തിയ ശേഷം

സംസ്ഥാനത്ത് ശനിയാഴ്ച്ച 1,47,876 പേർക്കാണ് വാക്സിൻ നൽകിയത്. 949 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ 1,66,14,344 പേർക്കാണ് വാക്സിൻ നൽകിയത്. 1,19,69,849 പേർക്ക് ഒന്നാം ഡോസ് വാക്സിനും 46,44,495 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്നും ആരോഗ്യമന്ത്രി വിശദമാക്കി.

Read Also: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button