KeralaLatest NewsNews

മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ അച്ഛൻ

കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നാം ക്ലാസുകാരി നിവേദിത തൊണ്ടയിൽ മിക്സചർ കുടുങ്ങി മരിച്ചത്

തിരുവനന്തപുരം : മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് പിതാവ്. കൃത്യമായി പ്രാഥമിക ശുശ്രൂഷ നൽകാതെയാണ് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് വിട്ടതെന്ന് അച്ഛൻ രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നാം ക്ലാസുകാരി നിവേദിത തൊണ്ടയിൽ മിക്സചർ കുടുങ്ങി മരിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായ ഉടൻ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ അവിടെ കൃത്യമായ ചികിത്സ ഉണ്ടായില്ലെന്ന് അച്ഛൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ കൃത്യമായി നൽകിയില്ല. ആശുപത്രിയിൽ 108 ആംബുലൻസ് ഉണ്ടായിട്ടും അത് വിട്ട് തരാതെ മറ്റൊരു ആംബുലൻസ് വിളിക്കാൻ പറയുകയായിരുന്നു എന്നും രാജേഷ് പറഞ്ഞു.

Read Also  : ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നാളെ: കളത്തിലിറങ്ങാൻ സാധ്യതയുള്ള ഇലവൻ

അതേസമയം, സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധിക‍ൃതർ വിശദീകരിച്ചു. കുട്ടിയെ എത്തിച്ച ഉടൻ തന്നെ ശ്വാസതടസം പരിഹരിക്കാനുള്ള ശുശ്രൂഷകൾ നൽകിയിരുന്നു. ഇതിനു ശേഷമാണ് എസ്എടി ആശുപത്രിയിലേക്ക് അയച്ചത്. ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് ഇല്ല. 108 ആംബലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്യുന്നത് മാത്രമാണ്. നഴ്സുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ നേമം പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.

shortlink

Post Your Comments


Back to top button