KeralaLatest NewsNews

സപ്ലൈകോ ഇനി ഓൺലൈൻ വിപണനത്തിലേക്ക്, മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമക്കുമെന്ന് മന്ത്രി ജിആർ അനിൽ

പട്ടികയ്ക്ക് അകത്ത് വരേണ്ട നിരവധി കുടുംബങ്ങൾ മുൻഗണന പട്ടികയ്ക്ക് പുറത്താണ്

തിരുവനന്തപുരം : ഓൺലൈൻ ബിസിനസിലേക്ക് കടക്കാനൊരുങ്ങി സപ്ലൈകോ. തിരുവനന്തപുരം കേന്ദ്രമാക്കിയായിരിക്കും ഓൺലൈൻ വിപണനത്തിന് തുടക്കം കുറിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. ഇതോടെ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റേഷൻ കാർഡ് മുൻഗണന പട്ടികയിൽ പോരായ്മകളുണ്ടായിരുന്നു. പട്ടികയ്ക്ക് അകത്ത് വരേണ്ട നിരവധി കുടുംബങ്ങൾ മുൻഗണന പട്ടികയ്ക്ക് പുറത്താണ്. അനർഹർ കൈവശം വച്ച കാർഡ് തിരികെ ഏൽപിക്കാൻ ഒരു മാസം സമയം നൽകി. ഇത്തരത്തിലുള്ള 110858 റേഷൻ കാർഡ് ഇന്നലെവരെ തിരികെ ഏൽപിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ തിരികെ ഏൽപിച്ചത്. രണ്ടാമത് പാലക്കാടാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  തലമുടി കൊഴിച്ചിൽ തടയാൻ ഇനി നെല്ലിക്ക ഹെയര്‍ മാസ്ക്കുകൾ ഉപയോഗിക്കാം

ഓണക്കിറ്റിൽ 17 ഇനങ്ങൾ ഉണ്ടാകും. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ പൂർണ്ണരീതിയിൽ ഉറപ്പ് വരുത്തും. അനർഹമായി കാർഡുകൾ ഇനിയും കൈവശം വെച്ചിരിക്കുന്നവർക്കെതിരെ സന്ധിയില്ല. അനർഹമായി കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരുണ്ട്. ഇവർക്കെതിരെയും കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നിയമ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button