ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി പുരോഗമിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ തന്നെ 83,85,790 വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 40 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
40,31,74,380 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്. പാഴായതുള്‍പ്പടെ 38,39,02,614 ഡോസുകളാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. 1,92,71,766 ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
അതേസമയം, കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ്. 4,32,041 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.39 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
Post Your Comments