വാരാണസി : സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ജനങ്ങളുടെ ജീവിത സൗകര്യം കൂട്ടുന്നതിനുള്ള പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പുണ്യനഗരമായ വാരാണാസിയെ ലോകനിലവാരത്തിലുള്ള കേന്ദ്രമാക്കുന്നതിന്റെ ഭാഗമായ രുദ്രാക്ഷ എന്ന പേരിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമാണ്. ജപ്പാന്‍ സഹകരണത്തോടെയാണ് നിര്‍മ്മാണം. ഗോദൗലിയയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ഗംഗാ നദിയിലെ ടൂറിസം വികസനത്തിനായി റോ-റോ വെസലുകള്‍, വാരണാസി-ഗാസിപൂര്‍ ഹൈവേയിലെ മൂന്ന് വരി ഫ്ലൈഓവര്‍ പാലം എന്നിവ ഉദ്ഘാടനം ചെയ്യുന്നവയില്‍ പ്രധാനം.
വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രവും സന്ദർശിക്കും. 744 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും 839 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments