തിരുവനന്തപുരം: കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ കേരളത്തിനുമുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സംരംഭകർക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും ഇന്നു റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് മേഖലയിലായാണു നടക്കുന്നത്. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും കോർപ്പറേറ്റ് ഗവേണൻസ് ക്വാളിറ്റിയും അധിഷ്ഠിതമായാണ് റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് നടക്കുന്നത്. ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്നു കേരളത്തിലുണ്ട്. പുറമേനിന്നു വലിയ നിക്ഷേപ സാധ്യതകളാണു കേരളത്തിലേക്കെത്തുന്നത്. സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തിൽ കേരളത്തിനു വലിയ മുതൽക്കൂട്ടാണെന്ന്ട അദ്ദേഹം പറഞ്ഞു.
ടകേരളത്തിന്റെ വ്യവസായ രംഗത്തു വലിയ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കിൻഫ്ര പാർക്ക് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. മാലിന്യ സംസ്‌കരണത്തിലടക്കം അത്യാധുനിക സംവിധാനങ്ങൾ കേരളത്തിലെ കിൻഫ്ര പാർക്കുകളിലുണ്ട്. ഇവിടെ സ്ഥാപനം തുടങ്ങാൻ തയാറായി ഒരാൾ എത്തിയാൽ 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ലഭിക്കും. ഇതിനുള്ള സബ്സിഡിയറി കമ്പനി കിൻഫ്രയ്ക്കു കീഴിലുണ്ട്. ഇത്തരം കാര്യങ്ങൾകൂടി മുൻനിർത്തിയാണു ബംഗളൂരു – കൊച്ചി വ്യവസായ ഇടനാഴിയിൽ കിൻഫ്രയും ഭാഗമാകുന്നത്. ഇത്തരം വലിയ മാറ്റങ്ങളാണു കേരളത്തിന്റെ വ്യവസായ മേഖലയിൽ സംഭവിക്കുന്നത്. പക്ഷേ പല കാര്യങ്ങളിലും വ്യവസായ സമൂഹത്തിനു വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നും സർക്കാർ ഇതിനുള്ള അടിയന്തര ശ്രമങ്ങൾ നടത്തുകയാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ബിനീഷിനെതിരായ കള്ളപ്പണക്കേസ് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല, ജാമ്യാപേക്ഷയിൽ ഇ.ഡി
Post Your Comments