ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. നാകുല സെക്ടറിന് സമീപമാണ് ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും തമ്മില്‍ സംഘര്‍ഷമുണ്ടായ മേഖലയാണ് നാകുല.
ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും സൈനികര്‍ക്ക് അതിശൈത്യത്തെ അതിജീവിക്കാനുമായാണ് ചൈന ഇത്തരം ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കിന് സമീപവും അരുണാചല്‍ പ്രദേശ് അതിര്‍ത്തിയ്ക്ക് സമീപവും ചൈന ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനായി അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യയും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
Post Your Comments