ഇസ്ലാമാബാദ് : പാകിസ്ഥാന്‍ നഗരമായ ചമനിന്റെയും അഫ്ഗാന്‍ നഗരമായ വേഷിന്റെയും ഇടയിലെ തന്ത്രപ്രധാന അതിര്‍ത്തിയിൽ താലിബാന്‍ കൊടി ഉയര്‍ത്തിയതിൽ പാകിസ്ഥാനിൽ ആഹ്ലാദപ്രകടനവുമായി താലിബാൻ അനുകൂലികൾ. ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി താലിബാൻ അനുകൂലികൾ നടത്തിയ ബൈക്ക് റാലിയുടെ വീഡിയോ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Read Also : വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് വിഴുങ്ങി 43 വയസ്സുകാരിക്ക് ദാരുണാന്ത്യം
താലിബാൻ കൊടി വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ആഹ്ലാദപ്രകടനം. ക്വറ്റയിലെ സിഎം ഹൗസിന് മുൻപിലൂടെ നടത്തുന്ന റാലിയെ പോലീസുകാർ പോലും തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. താലിബാൻ ഭീകരരെ പാകിസ്താൻ സംരക്ഷിക്കുന്നുവെന്നും സംഘടനയ്ക്ക് വേണ്ടി ഫണ്ടിംഗ് നടത്തുന്നു എന്നുമുള്ള ആക്ഷേപങ്ങളാണ് ഉയരുന്നത്.
അഫ്ഗാന്റെ തിരക്കേറിയ പ്രവേശന കേന്ദ്രങ്ങളിലൊന്നും പാകിസ്താന്റെ തുറമുഖവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളാണ് താലിബാൻ പിടിച്ചെടുത്തത്. ബോൾഡാക് ചമൻ എന്നീ സ്ഥലങ്ങൾക്ക് ഇടയിലുള്ള പ്രദേശം കീഴടക്കിയതായി താലിബാനും സ്ഥിരീകരിച്ചു. അതേസമയം താലിബാൻ അനുകൂലികൾ നടത്തിയ ആഹ്ലാദപ്രകടനങ്ങളിൽ ഇമ്രാൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
Post Your Comments