
മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. വേനല്‍ക്കാലം പോലെ തന്നെ മഴക്കാലത്തും ചര്‍മ്മം സംരക്ഷിക്കേണ്ടതുണ്ട്. മഴക്കാലമാണെങ്കില്‍ പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നിര്‍ത്തരുത്. വെയില്‍ കുറവാണെങ്കിലും അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മികച്ച എസ്.പി.എഫുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കണം.
സ്‌ക്രബിങ് കൃത്യമായ ഇടവേളകളില്‍ പതിവാക്കാം. ആഴ്ചയില്‍ ഒരു വട്ടം സ്‌ക്രബ്ബ് ചെയ്യാം. കാപ്പി പൊടിയില്‍ ഒരു നുള്ള് പഞ്ചസാരയും അല്‍പ്പം ചെറുപയര്‍ പൊടിയും ചേര്‍ത്ത് സക്രബ് ചെയ്യാം. ശരീരത്തില്‍ എണ്ണതേച്ച് കുളിക്കുന്നതും, സോപ്പിന് പകരം കടലമാവോ പയറുപ്പൊടിയോ ഉപയോഗിക്കുന്നതും എണ്ണമയം ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും.
അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ചര്‍മ്മത്തിലെ വെള്ള പാടുകള്‍ ഒഴിവാക്കാന്‍ ജെല്‍ ബെയ്സഡ് ക്രീമുകള്‍ ഉപയോഗിക്കുക. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മേക്കപ്പ് ഒഴിവാക്കാന്‍ മറക്കരുത്. അതിനായി വൈറ്റ് വൈപ്പുകള്‍ ഉപയോഗിക്കാം.
Post Your Comments