Life Style

ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വെച്ചാണോ ഉറങ്ങുന്നത്, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ മൊബൈല്‍ നോക്കുന്നവരാണ് നമ്മള്‍, രാത്രി കിടക്കുന്നതിന് മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. എന്നാല്‍ ഫോണ്‍ ഇങ്ങനെ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

എക്സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. തലച്ചോറിലെ ക്യാന്‍സറിനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.

ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങളാണ് ഇതിന് കാരണം. ഈ വിഷയത്തില്‍ ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇത്. റേഡിയേഷന്‍ കാരണം പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോണില്‍നിന്ന് സിഗ്നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു. തലച്ചോറിലെ കോശങ്ങള്‍ താരതമ്യേന മൃദുവാണ്. കോശങ്ങളെ ഈ റേഡിയേഷന്‍ മാരകമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button