ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സർക്കാരിന് തിരിച്ചടി. നിയമസഭയിലെ പ്രശ്നത്തിൽ കയ്യാങ്കളി ആണോ പ്രതിവിധിയെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്കായി വാദിക്കരുതെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് വ്യക്തമാക്കി. കോടതിക്കുള്ളിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെന്നും എന്നാൽ ഇവിടെയാരും ഒന്നും അടിച്ചുപൊട്ടിക്കാറില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പരിഹസിച്ചു. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ആറ് ഇടത് നേതാക്കളും സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാർ അഭിഭാഷകനെ പരിഹസിച്ചത്. എം എൽ എ മാർ പൊതുമുതൽ നശിപ്പിക്കുന്നത് പൊതുതാൽപ്പര്യത്തിനു നിരക്കുന്നതാണോയെന്നും കോടതി ചോദിച്ചു.
Post Your Comments