ബാഴ്‌സലോണ: പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്‌സലോണ താരങ്ങൾ ക്യാമ്പ് നൗവിലെത്തി പരിശീലനം ആരംഭിച്ചു. എന്നാൽ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ഇതുവരെ ക്ലബിനൊപ്പം ചേർന്നിട്ടില്ല. കഴിഞ്ഞ മാസം ക്ലബിൽ കരാർ അവസാനിച്ച മെസി നിലവിൽ ഫ്രീ ഏജന്റാണ്.
അതേസമയം, മെസി ബാഴ്‌സയിൽ തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. കരിയറിലെ ആദ്യ കിരീടം നേടിയ സന്തോഷത്തിലാണ് താരം. എന്നാൽ ബാഴ്‌സലോണ ആരാധകരുടെ ആശങ്കകൾ കൂടുകയാണ്. ജൂൺ 30ന് ബാഴ്‌സലോണയുമായി കരാർ അവസാനിച്ച മെസി ക്യാമ്പ് നൗവിൽ തിരിച്ചെത്തിയില്ലലോ എന്നാണ് ആരാധകരുടെ ആശങ്ക. നിലവിലെ പ്രതിഫലം വെട്ടികുറയ്ക്കാതെ പുതിയ കരാർ സാധ്യമല്ലെന്ന് ലാ ലിഗ അധികൃതരുടെ തീരുമാനം പ്രതിസന്ധിയിലാക്കുന്നു.
Read Also:- ഇന്ത്യയുടെ കന്നി ലോകകപ്പ് ഹീറോ യശ്പാൽ ശർമ്മ അന്തരിച്ചു
കോപ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മെസി ഇതുവരെ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, പുതിയ സീസണിനായി കോച്ച് റൊണാൾഡ് കോമാന് കീഴിൽ ബാഴ്‌സലോണ താരങ്ങൾ മെഡിക്കൽ പൂർത്തിയാക്കി പരിശീലനം ആരംഭിച്ചു. യൂറോകപ്പിലും കോപ അമേരിക്കയിലും കളിച്ച താരങ്ങൾ ഇല്ലാതെയാണ് പ്രീ സീസൺ ക്യാമ്പിന് തുടക്കമായത്.
Post Your Comments