തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ 16 കാരി പെൺകുട്ടിയ്ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് പോസിറ്റീവായത്. ഇന്ന് 4 പേർക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (38) എന്നിവർക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് പോസിറ്റീവായവരുടെ എണ്ണം 23 ആയി ഉയർന്നു.
Post Your Comments