Latest NewsNewsInternational

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ

വിമാന സര്‍വീസ് വിഷയത്തിൽ അതാത് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സ്ഥാനപതിമാരെ ചുമതലപ്പെടുത്തി.

അബുദാബി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധെപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി.

വിമാന സര്‍വീസ് വിഷയത്തിൽ അതാത് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സ്ഥാനപതിമാരെ ചുമതലപ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കു ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തില്‍ ഇളവു വരുത്താവുന്നതാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ഇതുസംബന്ധിച്ച്‌ സൗദി വിദേശകാര്യ മന്ത്രിയുമായി ഇറ്റലില്‍ നടന്ന ജി20 മീറ്റിങിനിടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചര്‍ച്ച ചെയ്തതായും പറഞ്ഞു.

Read Also: യുപി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി തരംഗം: അഖിലേഷ്​ യാദവിന്​ തിരിച്ചടി

യാത്രാ നിയന്ത്രണം മൂലം ഇന്ത്യയില്‍ കുടുങ്ങിയവരുടെ തിരിച്ചുപോക്കിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വിവിധ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെടുന്നത്. യാത്രാ പ്രശ്‌നത്തിനു മുന്തിയ പരിഗണന നല്‍കുന്നതായും അനുകൂല നീക്കങ്ങള്‍ കണ്ടുതുടങ്ങിയതായും വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button