നടൻ ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ജാക്കി ചാന്‍ വ്യക്തമാക്കി. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹം തനിക്ക് പാർട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് കാണാനാവുന്നുണ്ടെന്നും 100 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങള്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ചൈന നടപ്പാക്കിയെന്നും ജാക്കി ചാന്‍ പറഞ്ഞു.
Also Read:കണക്കുകൂട്ടലുകൾ തെറ്റിച്ച് ശിവസേന, അമിത് ഷായ്ക്ക് പിന്തുണ: ഞെട്ടലോടെ സഖ്യകക്ഷികൾ
ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാൻ കൂടിയായ ജാക്കി ചാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത പിന്തുണക്കാരനാണ്. പാര്‍ട്ടിക്കുള്ള പ്രൊഫഷണല്‍ ഉപദേശക സമിതി ( സിപിപിസിസി) അംഗവുമാണ് ഇദ്ദേഹം. ജാപ്പനീസ് അധിനിവേശത്തിനെതിരായ (1931-45) ചെറുത്തുനിൽപ്പ് യുദ്ധത്തിൽ സിപിസിയുടെ നേതൃത്വത്തിൽ ജപ്പാനീസ് ആക്രമണകാരികളോട് യുദ്ധം ചെയ്ത സൈനികശക്തിയായ എട്ടാമത്തെ റൂട്ട് ആർമിയുടെ ചടുലതയിലും ആത്മവിശ്വാസത്തിലും തനിക്ക് മതിപ്പുണ്ടെന്നും ചാൻ പറഞ്ഞു. സൈനികരുടെ ധൈര്യം തന്നെ ഏറെ സ്പർശിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
‘ഞാൻ പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്, അടുത്ത കാലത്തായി നമ്മുടെ രാജ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് എവിടെ പോയാലും ചൈനക്കാരനായതിൽ അഭിമാനം തോന്നുന്നു. അഞ്ച് നക്ഷത്രങ്ങളുള്ള ചുവന്ന പതാക ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്നു. ഹോങ്കോങ്ങും ചൈനയും എന്റെ വീടാണ്. ചൈന എന്റെ രാജ്യമാണ്, ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, ഞാൻ എന്റെ വീടിനെ സ്നേഹിക്കുന്നു’, അടുത്തിടെ അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ വൈറലായിരുന്നു.
Post Your Comments