കൊച്ചി: കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്‌സ് എംഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദം തുടർച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ താൽപര്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാർ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന്’ അദ്ദേഹം വിശദമാക്കി.
തെലങ്കാന സന്ദർശനത്തിന് ശേഷം കിറ്റെക്‌സ് എംഡി സാബു ജേക്കബ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തെലങ്കാന ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ സാബു ജേക്കബ് പ്രശംസിക്കുകയും ചെയ്തു. പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്നും ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നുമായിരുന്നു സാബു ജേക്കബിന്റെ പരാമർശം.
Post Your Comments