Latest NewsIndiaNews

അയാൾ എന്റെ വീട്ടുകാരനാണ്: പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ

കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവർത്തകൻ ശിവകുമാറിന്‍റെ തോളില്‍ കൈ വെക്കാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്

ബെംഗളൂരു : തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. തന്റെ ബന്ധുവായ വ്യക്തിയെയാണ് തല്ലിയതെന്ന് ശിവകുമാർ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണം.

‘അയാൾ എന്റെ വീട്ടുകാരനും ബന്ധുവുമാണ്. അദ്ദേഹം എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, ഞാനും അയാളെ ചീത്തവിളിക്കും, അയാള്‍ കേള്‍ക്കും. കാരണം പ്രശ്നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ്’– ശിവകുമാര്‍ പറഞ്ഞു.

Read Also  :  സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് 16 പേര്‍ കൊല്ലപ്പെട്ടു : വാച്ച് ടവറിൽ നിന്ന് ചാടിയ നിരവധി പേരെ കാണാതായി

ആശുപത്രിയിൽ കഴിയുന്ന മുൻ എം.പി.മാദേഗൗഡയെ സന്ദർശിച്ച്​ ശിവകുമാറും പ്രവർത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവർത്തകൻ ശിവകുമാറിന്‍റെ തോളില്‍ കൈ വെക്കാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ റെക്കോർഡിങ് കളയണമെന്നും ശിവകുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തിരുന്നു.

Read Also  :  ബംഗാളിൽ മൂന്ന് ബംഗ്ലാദേശ് ഭീകരരെ അറസ്റ്റ് ചെയ്തു: നിരവധി രേഖകൾ കണ്ടെത്തി

അതേസമയം, സ്വന്തം പ്രവര്‍ത്തകരോട് പോലും ശിവകുമാറിന്‍റെ പെരുമാറ്റം നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് എസ്. പ്രകാശ് കുറ്റപ്പെടുത്തി. പൊതുജീവിതത്തി​ൽ പുലർത്തേണ്ട യാതൊരു മാന്യതയും പാലിക്കാത്ത ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ്​ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ കൈ ശിവകുമാര്‍ തട്ടിമാറ്റിയത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button