തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസർഗോഡ് 553, കണ്ണൂർ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read Also: സഹോദരന്റെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: 43-കാരന് അറസ്റ്റില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1085,
കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട് 388, ആലപ്പുഴ 575, എറണാകുളം 564, കാസർഗോഡ് 543, കണ്ണൂർ 447, കോട്ടയം 337, പത്തനംതിട്ട 196, വയനാട് 130, ഇടുക്കി 126 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Read Also: ചൈനയുടെ പതാകയും ബാനറും ഉയര്‍ത്തിക്കാണിച്ച് പട്ടാളക്കാർ: പ്രകോപനം ഉണ്ടാക്കാന്‍ ശ്രമമെന്നു വിലയിരുത്തൽ
34 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, എറണാകുളം 6, കാസർഗോഡ് 5, വയനാട് 4, കൊല്ലം 3, പത്തനംതിട്ട, തൃശൂർ, പാലക്കാട് 2 വീതം, തിരുവനന്തപുരം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 1177, പത്തനംതിട്ട 359, ആലപ്പുഴ 669, കോട്ടയം 506, ഇടുക്കി 227, എറണാകുളം 1046, തൃശൂർ 1222, പാലക്കാട് 1023, മലപ്പുറം 1485, കോഴിക്കോട് 1378, വയനാട് 282, കണ്ണൂർ 578, കാസർഗോഡ് 597 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,11,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,46,870 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,81,673 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,56,888 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,785 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1862 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Read Also: ചൈനയുടെ പതാകയും ബാനറും ഉയര്‍ത്തിക്കാണിച്ച് പട്ടാളക്കാർ: പ്രകോപനം ഉണ്ടാക്കാന്‍ ശ്രമമെന്നു വിലയിരുത്തൽ
Post Your Comments