![](/wp-content/uploads/2020/02/akhilesh.jpg)
ലക്നൗ: അല്‍ ക്വയിദയില്‍ പെട്ട രണ്ട് ഭീകരരെ ലക്നൗവില്‍ നിന്ന് പിടികൂടിയ സംഭവത്തില്‍ വിവാദ പ്രതികരണവുമായി സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുപി പൊലീസിന്റെ നടപടികളെയോ സംസ്ഥാനത്തെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിനെയോ താന്‍ വിശ്വസിക്കില്ലെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. ഇതിനെതിരെ പ്രതിശേഷം ശക്തമാണ്.
ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് രണ്ട് അല്‍ ക്വിയദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ഇവര്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഫോടനങ്ങളും, ചാവേര്‍ ആക്രമണങ്ങളും നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചത്. അഹ്മെദ്, മസീറുദ്ദീന്‍ എന്നീ പിടിയിലായ തീവ്രവാദിക ളുമായി ബന്ധമുളളവര്ക്കായി അന്വേഷണം തുടരുകയാണ്.
തങ്ങളുടെ ചില കൂട്ടാളികള്‍ സ്ഥലത്ത്നിന്നും ഓടിപ്പോയതായി ഇവര്‍ അറിയിച്ചു. തീവ്രവാദികളെ പിടികൂടിയതോടെ സംസ്ഥാനത്തെ ബസ് സ്റ്റോപുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന തീവ്രവാദ വിരുദ്ധ സേനയും പൊലീസും നടത്തുന്നുണ്ട്.
Post Your Comments