KeralaLatest NewsNews

ഇടുക്കിയുടെ മഞ്ഞ് നുകരാൻ മൂന്നാറിലേക്ക് നടത്തിയ ട്രിപ്പൊ: ഷാഹിദാ കമാലിന് നേരെ വിമർശനം

വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ പിഞ്ചിളം ദേഹമടക്കം ചെയ്ത മണ്ണിലേക്കായിരുന്നു അവർ പോകുന്നതെന്ന്

ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ചു കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേയ്ക്ക് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ നടത്തിയ യാത്രയ്ക്ക് നേരെ വിമർശനം. യാത്ര തിരിച്ച സമയത്ത് സമൂഹമാധ്യമത്തിൽ ചിരിച്ചുകൊണ്ട് ഒരു ട്രിപ്പിന് പോകുന്നതിനു സമാനമായി ഷാഹിദ ഒരു ചിത്രം പങ്കുവച്ചതാണ് വിമർശനങ്ങൾക്ക് പിന്നിൽ.

ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്ര എന്ന  കുറിപ്പോടെയാണ് ഷാഹിദ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

read also:ദൈവ തിരുനാമത്താൽ പാർട്ടിയെ ധന്യമാക്കിയ മൂന്ന് മെമ്പർമാർക്കും ശിക്ഷയില്ല: പരിഹാസവുമായി എ ജയശങ്കർ

‘തലക്കെട്ട് കണ്ടപ്പോൾ ഇടുക്കിയുടെ മഞ്ഞ് നുകരാൻ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യ നോട്ടത്തിൽ എനിക്ക് തോന്നിയത്. എന്നാൽ അതായിരുന്നില്ല. വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ പിഞ്ചിളം ദേഹമടക്കം ചെയ്ത മണ്ണിലേക്കായിരുന്നു അവർ പോകുന്നതെന്ന് ആ വാക്കുകൾ കണ്ടപ്പോഴാണ് മനസ്സിലായത്. അക്ഷരങ്ങൾക്ക് പോലും കൂർത്ത തേറ്റകളായിരുന്നുവപ്പോൾ, വനിത കമ്മീഷനംഗമായൊരാൾ പീഢിപ്പിച്ച് കൊന്നു കളഞ്ഞ പിഞ്ചോമനയുടെ ശവകുടീരത്തിലേക്ക് പോകുമ്പോൾ പിക്നികിന് പോകുന്ന കണക്കെ ചിരിച്ചിരിക്കുന്ന ചിത്രം പങ്കുവെക്കുന്നതിൻ്റെ അർത്ഥമെന്താണ്. വനിതാ കമ്മീഷനദ്ധ്യക്ഷയടക്കമുള്ളവരുടെ ‘ബോധ നിലവാരത്തെക്കുറിച്ച് ‘ നാം പലകുറി ആശങ്ക പങ്കു വെച്ചതാണ്.

സോഷ്യൽ വർക്കിൽ നിങ്ങൾ നേടിയെന്നവകാശപ്പെടുന്ന ഡോക്ടറേറ്റ് ബിരുദം പോലും തലതാഴ്ത്തിയിരിക്കാം. ആ മാതാപിതാക്കളുടെ നിലവിളി ഇപ്പോഴും കാതിൽ വന്നലക്കുന്നുണ്ട്.

നിങ്ങൾ വണ്ടിപ്പെരിയാറിലെ സങ്കടം തളം കെട്ടിയ ആ വീട്ടിൽ പോയി ഇതുപോലെ ചിരിച്ചിരിക്കരുത്. സഖാവ് അർജ്ജുൻ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ആ ആറു വയസ്സുകാരി കുഞ്ഞിൻ്റെ ചിരി മായാത്ത അവളുടെ ഉറ്റവർക്ക് നിങ്ങളുടെ ചിരി ക്രൂരമായി തോന്നാം.’ രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button