തുളസി ചായ ശീലമാക്കുന്നതുകൊണ്ട് നമ്മുക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
➤ ആസ്ത്മ, ന്യുമോണിയ, ജലദോഷം, ചുമ തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ചികിത്സിക്കാനുള്ള ആയുര്‍വേദ മരുന്ന് എന്ന നിലയ്ക്ക് തുളസി ഇലകള്‍ ഒരു ഉത്തമ പ്രതിവിധിയാണ്.
➤ തുളസി ചായയിലെ യൂജെനോള്‍, സിനിയോള്‍ തുടങ്ങിയ ഫൈറ്റോകെമിക്കല്‍ സംയുക്തങ്ങളുടെ ഗുണം കഫം നീക്കം ചെയ്യുവാന്‍ വളരെയേറെ ഫലപ്രദമാണ്.
➤ തുളസി ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ഹൃദ്രോഗത്തെ ഫലപ്രദമായ രീതിയില്‍ ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്.
➤ തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും അതിലൂടെ ഹൃദയാഘാതത്തെ നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്താനും കഴിയും.
➤ തുളസി ചായ സ്ഥിരമായി ദിവസേന കുടിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ എന്നിവയെ ശരീരം വേഗത്തില്‍ സ്വാംശീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നു.
Post Your Comments