Latest NewsKeralaNews

കാലവര്‍ഷം ശക്തമാകുന്നു: ഈ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെന്നും ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമോ: ചോദ്യത്തിന് എ വിജയരാഘവൻ നൽകുന്ന മറുപടി ഇങ്ങനെ

പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളുടെ ചില മേഖലകളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ നദിക്കരകളില്‍ താമസിക്കുന്ന ആളുകള്‍ പ്രത്യേകമായി ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അധികൃതര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മാറി താമസിക്കാന്‍ തയാറാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജൂലൈ 14 വരെ കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button