ലക്നൗ : കൊടുംകുറ്റവാളി അജയ് എന്ന കാലിയ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച യു.പി പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും നോയിഡ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ പൊലീസിനെതിരെ കാലിയയും കൂട്ടരും വെടിവയ്ക്കുകയായിരുന്നു. തിരികെ പൊലീസ് നടത്തിയ വെടിവയ്പില്‍ ഇയാൾക്ക് പരിക്കേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇയാളില്‍ നിന്ന് നാടന്‍തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ ചുറ്റികയും വിവിധ രൂപത്തിലുള്ള ആണികളും കണ്ടെടുത്തു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് കാലിയ. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ 2.5ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Read Also : ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫ് : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ എത്തി
നോയിഡ സെക്ടര്‍ 14ല്‍ കാലിയ വരുമെന്ന വിവരം ലഭിച്ച പൊലീസ് സംഘം ഇവിടെ കാത്തിരിക്കുകയായിരുന്നു. പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പൊലീസിന് നേരേ വെടിയുതിര്‍ത്തെന്നാണ് എസ്.ടി.എഫ്. എ.എസ്.പി. രാജ്കുമാര് മിശ്ര പ്രതികരിച്ചത്. വന്‍ ക്രിമിനല്‍സംഘത്തെയാണ് കാലിയ നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments