KeralaLatest News

തൃത്താല: ലൈംഗിക അടിമകളെ പോലെ പീഡിപ്പിക്കും, ബ്ലേഡ് കൊണ്ട് വരയും, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് മൊഴി. അച്ഛന്റെ സുഹൃത്ത് മുഹമ്മദ് രണ്ട് സ്ഥലങ്ങളിലെത്തിച്ച്‌ ഉപദ്രവിച്ചു.

കൂറ്റനാട്: തിരുമിറ്റക്കോട് കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്നാം പ്രതിമേഴത്തൂര്‍ പുല്ലാണി പറമ്പില്‍ അഭിലാഷ്, രണ്ടാം പ്രതി ചാത്തന്നൂര്‍ അത്താണി പറമ്പില്‍ നൗഫല്‍ (പുലി), പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കറുകപുത്തൂര്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി മാനസിക സമ്മര്‍ദ്ദത്തിലാക്കി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് സംഘത്തിന്റെ ശൈലി.

അതേസമയം തന്റെ സൗഹൃദത്തിലുളള രണ്ട് പെണ്‍കുട്ടികള്‍ കൂടി റാക്കറ്റിന്റെ വലയില്‍പ്പെട്ടതായി സംശയിക്കുന്നതായി കറുകപുത്തൂര്‍ പീഡനത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി മൊഴിയെടുപ്പിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണ് സമ്മര്‍ദ്ദം സഹിക്കാനാകാതെ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച്‌ തുടങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് മൊഴി. അച്ഛന്റെ സുഹൃത്ത് മുഹമ്മദ് രണ്ട് സ്ഥലങ്ങളിലെത്തിച്ച്‌ ഉപദ്രവിച്ചു.

പെണ്‍കുട്ടികളെ കൊണ്ട് ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച്‌ വലിപ്പിക്കുകയും തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ലോഡ്ജുകളില്‍ റൂമെടുത്ത് അവിടെ വച്ചാണ് പെണ്‍കുട്ടികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പരിശീലനം നടത്തുന്നത്. വലിയ സംഘം പിന്നിലുണ്ടെന്നാണ് സൂചന. ഇവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. വീട്ടിനുള്ളില്‍ കാമറ വച്ചിട്ടുണ്ടെന്നും. നഗ്ന ദൃശ്യങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. തുടര്‍ന്ന് ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ലഹരി മരുന്നുകള്‍ കൈമാറും.കൈയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും അതുവഴി ലഹരി ശരീരത്തിലേക്ക് കയറ്റുകയുമാണ് രീതി. തന്റെ കൂട്ടുകാരായ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഈ സംഘത്തിന് ഇരയായിട്ടുണ്ടെന്നും പരാതി നല്‍കിയ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന് അടിമയായ പെണ്‍കുട്ടികളെ പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.കഞ്ചാവും എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും നല്‍കിയിരുന്നു. സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിക്ക് പ്ലസ്ടു പഠനം ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ ഏപ്രില്‍ 30ന് കുട്ടിയെ വീട്ടില്‍നിന്ന് കാണാതായി. രക്ഷിതാക്കള്‍ ചാലിശേരി പോലീസില്‍ പരാതി നല്‍കി. തൃശൂരിലെ പെണ്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷിനൊപ്പം പോയത്. എന്നാല്‍ എട്ടാം തിയതി വരെ പട്ടാമ്പിയിലെ ആര്യ ഹോട്ടലില്‍ മുറിയില്‍ അഭിലാഷും പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നു. പട്ടാമ്പി മേഖലയിലെ അഭിലാഷിന്റെ ഒമ്പത് സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായി. ഈ ഘട്ടത്തിലെല്ലാം മയക്കുമരുന്ന് നല്‍കി കുട്ടിയെ അഭിലാഷ് പീഡിപ്പിച്ചു.

ജൂണ്‍ 20ന് പെണ്‍കുട്ടിയും അഭിലാഷും പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താല്‍പര്യമെന്നറിയിച്ചതോടെ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം വിട്ടു.തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാകും മുമ്ബ് പെണ്‍കുട്ടി പീഡനത്തിനിരയായതിനും യുവാവ് മയക്കുമരുന്ന് നല്‍കിയതിനും തെളിവുകള്‍ കിട്ടിയതെന്നു പരാതിയില്‍ പറയുന്നു.

കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയത്. അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റവും നൗഫലിനെതിരെ പോക്‌സോ കേസുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വഷണം തുടരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button