KeralaLatest NewsNews

ആര്യയും ഗ്രീഷ്മയും കബളിപ്പിച്ച വിവരം രേഷ്മയെ അറിയിച്ച് പോലീസ്: ഞെട്ടിത്തരിച്ച് രേഷ്മ

കൊല്ലം: സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസ്. കുഞ്ഞിന്റെ മരണം തീരാവേദനയായി ഇന്നും മലയാളി മനസുകളിൽ നീറുകയാണ്. സംഭവത്തിന് പിന്നിലെ ദുരൂഹതകൾ മറനിക്കീ പുറത്തുവന്നത് ഈ അടുത്തിടെയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന് വേണ്ടി കുഞ്ഞിന്റെ പെറ്റമ്മ തന്നെ ജനിച്ച ഉടൻ കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയായ രേഷ്മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാടകീയ സംഭവങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

Read Also: കൊല്ലം ജില്ലയില്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്

ബന്ധുക്കളായ ആര്യയും ഗ്രീഷ്മമയും ചേർന്ന് അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കാമുകനെന്ന പേരിൽ കബളിപ്പിക്കുകയായിരുന്നുവെന്ന വിവരം പോലീസ് രേഷ്മയെ അറിയിച്ചിരിക്കുകയാണ്. ഇത്രയും നാൾ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് അറിയാതെയാണ് രേഷ്മ ജയിലിൽ കഴിഞ്ഞിരുന്നത്. വിവരം അറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രേഷ്മ പൊട്ടിക്കരഞ്ഞു.

ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെയാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്. വ്യാജ ഐഡിയിലൂടെ രേഷ്മയുടെ ബന്ധുക്കൾ നടത്തിയ ചാറ്റിംഗടക്കമുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയത് യുവതികൾ ആത്മഹത്യ ചെയ്തതിന് ശേഷമാണ്. മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. പ്രാങ്കിംഗ് എന്ന പേരിൽ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് ഗ്രീഷ്മ സുഹൃത്തായ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകൾ അയക്കുന്നതല്ലാതെ ഒരിക്കൽ പോലും വീഡിയോ കോളോ വോയ്‌സ് കോളോ വിളിക്കാതെയാണ് യുവതികൾ രേഷ്മയെ കബളിപ്പിച്ചിരുന്നത്.

Read Also: തിരഞ്ഞെടുപ്പ് അവലോകനത്തിൽ സി പി എമ്മിന് തിരിച്ചടി നേരിട്ട മണ്ഡലങ്ങൾ ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button