മിക്ക അടുക്കളയിലും എപ്പോഴും കാണുന്ന ഒരു സാധാരണ ചേരുവയാണ് ഇഞ്ചി. ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ വിവിധ രോഗങ്ങൾ ഭേദമാക്കുന്നതിന് ഇഞ്ചി ഉപയോഗിച്ച് വരുന്നു. ശരീരഭാരം കുറയ്ക്കാനും ഇഞ്ചി മികച്ചതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെ സഹായകമാകുന്നുവെന്നും അവ എങ്ങനെയൊക്കെ നിങ്ങള്‍ക്ക് തടി കുറയ്ക്കാനായി കഴിക്കാമെന്നും താഴെ പറയുന്നു.
ഭാരം കുറയ്ക്കാൻ നാരങ്ങ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. ദിവസവും ഈ പാനീയം കുടിക്കാവുന്നതാണ്.
Read Also : രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇഞ്ചി, ആപ്പിൾ സിഡർ വിനാഗിരി എന്നിവ ഒരുമിച്ച് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.
Post Your Comments