കണ്ണൂര്‍ : കള്ളപ്പണക്കാര്‍ക്കും സിപിഎമ്മിനും വലിയ തിരിച്ചടിയായി പുതിയതായി രൂപീകരിച്ച കേന്ദ്ര സഹകരണ മന്ത്രാലയ വകുപ്പ്. പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നല്‍കിയതാണ് സിപിഎം നേതൃത്വത്തിന് തിരിച്ചടിയായിരിക്കുന്നത്. ഓപ്പറേഷന്‍ കാശ്മിര്‍ മോഡലില്‍ സഹകരണ ബാങ്കുകളില്‍ കുമിഞ്ഞുകൂടി കിടക്കുന്ന രണ്ടു ലക്ഷം കോടിയിലധികം രൂപയുടെ മൂലധനം ലക്ഷ്യമാക്കി അമിത് ഷാ നീങ്ങിയാല്‍ ഏറ്റവും കൂടുതല്‍ ആശങ്കയിലാകുക സിപിഎം ആയിരിക്കും.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നൂറു കോടിയിലധികം മൂലധനമുള്ള സഹകരണ ബാങ്കുകള്‍ കൂടുതലും കണ്ണൂരിലാണുള്ളത്. ഈ സാഹചര്യത്തില്‍ സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തെ സിപിഎം നിയമവഴിയിലൂടെ നേരിടാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേര്‍ക്കു നേര്‍ പോരിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറെടുക്കുന്നത്.
അതേസമയം, കള്ളപ്പണം ഒളിപ്പിക്കാനുള്ള ഇടങ്ങളായി സഹകരണ ബാങ്കുകള്‍ ഇപ്പോഴും നിലകൊള്ളുകയാണെന്നാണ് ബിജെപിയുടെ ആരോപണം . ഇതിന്റെ ഭാഗമായാണ് സഹകരണ മേഖലയുടെ സമഗ്രവികസനം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത്. ഇതിന്റെ ചുമതല അമിത് ഷായ്ക്ക് ലഭിച്ചതോടെ ഈ മേഖലയിലെ കണക്കില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ക്ക് പൂട്ടുവീണേക്കുമെന്നാണ് സൂചന.
Post Your Comments