Life Style

മൈഗ്രേനില്‍ നിന്ന് രക്ഷനേടാന്‍ സ്‌പെഷ്യല്‍ ചായകള്‍

 

പലരെയും അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രേന്‍. ഒന്ന് എഴുന്നേറ്റുനടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഈ രോഗം നമ്മെ അലട്ടും. കടുത്ത വേദനയോടുകൂടിയ തലവേദനയാണ് മൈഗ്രേന്‍. ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍ ഈ രോഗം.

 

നെറ്റിയുടെ ഒരു വശത്ത് നിന്നാണ് മൈഗ്രേനിന്റെ വേദന സാധാരണയായി തുടങ്ങുക. ക്രമേണ വേദന മറുവശത്തേക്കും പിന്‍ഭാഗത്തേക്കും വ്യാപിക്കാന്‍ തുടങ്ങും. മസ്തിഷ്‌ക്കത്തിലെ ചില ഭാഗങ്ങളിലെ ഘടനപരമായ മാറ്റങ്ങള്‍ മൈഗ്രേന് ഇടയാക്കും. വീക്കം, ചിലയിനം രാസപദാര്‍ത്ഥങ്ങളുടെ അഭാവവും മൈഗ്രേന് ഇടയാക്കും.

വിങ്ങലോടു കൂടിയ തലവേദനയാണ് മൈഗ്രേന്‍ ഉള്ളവരില്‍ സാധാരണയായി കാണാറുള്ളത്. മൈഗ്രേന്‍ വേദനയുടെ കാഠിന്യം കുറയ്ക്കാന്‍ ചില ചായകള്‍ക്ക് കഴിയും.അവ ഏതൊക്കെ എന്ന നോക്കാം..

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

കഫീന്‍ അടങ്ങിയതാണ് ഗ്രീന്‍ ടീയും, ബ്ലാക്ക് ടീയും. ആന്റി ഓക്‌സിഡന്റും എ, ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മൈഗ്രേനിന്റെ വേദനയില്‍ നിന്ന് മുക്തിനേടാന്‍ ഇത് സഹായകമാകും.

ഇഞ്ചി ചായ

മസില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഇഞ്ചി ചായ. ദഹനക്കേട്, തലകറക്കം എന്നിവയ്ക്കും ഇഞ്ചി ചായ മികച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button