KeralaCinemaMollywoodLatest NewsNewsEntertainment

രേവതിക്ക് കുഞ്ഞ് ഉണ്ടായത് ഭർത്താവുമായി വേർപിരിഞ്ഞ ശേഷം, മകൾ സ്വന്തം രക്തമെന്ന് നടി

നടി, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് രേവതി. മലയാളികളുടെ പ്രിയനടി തമിഴ്‌നാട്ടിലും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. അടുത്തിടെ ഡബ്‌ള്യുസിസിയിൽ ചേർന്നതിനു ശേഷം താരസംഘടനയായ അമ്മയ്ക്ക് എതിരെ പത്രസമ്മേളനം നടത്തിയവരിൽ രേവതിയുമുണ്ടായിരുന്നു. സിനിമയിലെ അസമത്വത്തിനെതിരെ താരം എപ്പോഴും നിലയുറപ്പിച്ചിരുന്നു. ഇന്ന് നടിയുടെ പിറന്നാളാണ്. നിരവധി താരങ്ങളാണ് രേവതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നത്.

ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് നടിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് സംവിധായികയായതും രേവതി തിളങ്ങി. 1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചുവെങ്കിലും 2002ൽ ഇവർ ബന്ധം വേർപ്പെടുത്തി. എന്നാൽ, ഇരുവരും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read:ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാൽ : എം അബ്ദുല്‍ സലാം

താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് നടിയുടെ മകൾ മഹിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ. രണ്ട് വർഷം മുൻപാണ് തന്റെ മകൾ മഹിയെ കുറിച്ച്‌ രേവതി വെളിപ്പെടുത്തുന്നത്. ഭർത്താവുമായുള്ള വിവാഹമോചനം കഴിഞ്ഞായിരുന്നു രേവതിക്ക് കുഞ്ഞ് ജനിച്ചത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. ഇത്തരം സദാചാരവാദികൾക്കെല്ലാം വളരെ കരുത്തോടെ മറുപടി നൽകിയിരുന്നു രേവതി.

‘ഞാൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനയുണ്ട്. ഇവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, വെളിപ്പെടുത്താൻ ഉദ്ദേശമില്ല. ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചത്. അങ്ങനെയാണ് മകൾ ഉണ്ടായത്’, രേവതി മുൻപ് വെളിപ്പെടുത്തിയിരുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button