ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രൊഫസര്‍ അറസ്റ്റില്‍. ട്രിച്ചി ബിഷപ്പ് ഹെബര്‍ കോളജിലെ പ്രൊഫസറായ സി ജെ പോള്‍ ചന്ദ്രമോഹനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തുവന്നത്. ക്ലാസിനിടെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയും തങ്ങളെ അപമാനിച്ചു എന്നതാണ് വിദ്യാര്‍ഥിനികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി.
അതിനിടെ വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജും സമാന്തരമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫസറെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരിയിലാണ് സംഭവം. ഓഫ്‌ലൈന്‍ ക്ലാസില്‍ പാഠ്യഭാഗ്യങ്ങള്‍ വിവരിക്കുന്നതിനിടെ തമിഴ് സാഹിത്യം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ കൂടിയായ പോള്‍ ചന്ദ്രമോഹന്‍ മോശമായി പെരുമാറി എന്നതാണ് പരാതി. എംഎ തമിഴ് സാഹിത്യം ക്ലാസില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയും ലൈംഗിക ചേഷ്ടകള്‍ കാണിച്ചും അപമാനിച്ചു എന്നതാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. കോളജിലെ അഞ്ചു വിദ്യാര്‍ഥിനികളോട് പ്രൊഫസര്‍ മോശമായി പെരുമാറി എന്നതാണ് പരാതിയില്‍ പറയുന്നത്.
Post Your Comments