ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് കൊടുംകുറ്റവാളികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവരാണ് കീഴടങ്ങിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞവരാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുന്നത്.
Also Read: നിയമസഭ കയ്യാങ്കളി കേസ്: പ്രതിഷേധം നടത്തിയത് കെ.എം മാണിക്കെതിരെ ആയിരുന്നില്ലെന്ന് എ.വിജയരാഘവന്‍
അഫ്‌സറൂണ്‍, ഖയൂം, റാഷിദ്, സലീം, ഹരൂം എന്നിവരാണ് കീഴടങ്ങിയതെന്ന് കോട്‌വാലി എസ്.എച്ച്.ഒ പ്രേംവീര്‍ റാണ അറിയിച്ചു. ഇരുകൈകളും ഉയര്‍ത്തി പോലീസ് സ്‌റ്റേഷനിലെത്തിയ കുറ്റവാളികള്‍ ഇനി തെറ്റുകളിലേയ്ക്ക് പോകില്ലെന്നും കീഴടങ്ങാന്‍ തീരുമാനിച്ചതായും അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതികളായ ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ഗുണ്ടാ നിയമപ്രകാരവും കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മുസഫര്‍ എന്ന കുറ്റവാളിയും കീഴടങ്ങിയിരുന്നു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കുറ്റകൃത്യങ്ങളില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. എന്‍കൗണ്ടര്‍ ഉണ്ടായേക്കുമെന്ന ഭയം കുറ്റവാളികള്‍ക്കിടയില്‍ വലിയ രീതിയില്‍ നിലനില്‍ക്കുന്നതായാണ് വിലയിരുത്തല്‍. കുറ്റവാളികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് മുന്നിലെത്തുന്ന കുറ്റവാളികള്‍ക്ക് ജാതിയും മതവുമില്ലെന്നും മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്നുമാണ് യോഗിയുടെ മുന്നറിയിപ്പ്.
Post Your Comments