Latest NewsIndiaNews

രാത്രിയില്‍ നെഞ്ച് എരിച്ചിലുണ്ടാകാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദഹിക്കാത്ത ഭക്ഷണങ്ങളും ദഹനരസവുമൊക്കെ അന്നനാളത്തിലൂടെ മുകളിലോട്ട് കയറുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്

നമ്മളിൽ പലരിലും സർവ്വ സാധാരണമായി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് നെഞ്ചെരിച്ചിൽ. ദഹിക്കാത്ത ഭക്ഷണങ്ങളും ദഹനരസവുമൊക്കെ അന്നനാളത്തിലൂടെ മുകളിലോട്ട് കയറുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. പലർക്കും രാത്രിയിലാണ് പതിവായി നെഞ്ച് എരിച്ചിലുണ്ടാകുന്നത്. ഇങ്ങനെ നെഞ്ച് എരിച്ചിലുണ്ടാകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

അമിതവണ്ണമുള്ളവരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍, ശരീരമനങ്ങിയുള്ള ഒരു ജോലികളിലും ഏര്‍പ്പെടാത്തവരിലെല്ലാം നെഞ്ചെരിച്ചില്‍ ഒരു പതിവ് ആരോഗ്യപ്രശ്‌നമാകാറുണ്ട്. അതുപോലെ തന്നെ ചില മരുന്നുകളുടെ ‘സൈഡ് എഫക്ട്’ ആയും ചില അസുഖങ്ങളുടെ ലക്ഷണമായും നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ രാത്രിയില്‍ പതിവായി ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ ചില അശ്രദ്ധകള്‍ കൊണ്ടാകാം.

Read Also : കാസർകോഡ് വ്യാജ ഡോക്ടർ അറസ്റ്റിൽ: രണ്ടിലധികം സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ച യുവാവാണ് അറസ്റ്റിലായത്

ഒരുപാട് എണ്ണമയമുള്ള ഭക്ഷണം രാത്രി കഴിക്കുന്നത്, സ്‌പൈസിയായ ഭക്ഷണം കഴിക്കുന്നത്, ഒരുപാട് വൈകി അത്താഴം കഴിക്കുന്നത്, അമിതമായി ഭക്ഷണം കഴിക്കുന്നത്, കഴിച്ചയുടന്‍ കിടക്കുന്നത്, ഭക്ഷണം കഴിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്നതോ തിടുക്കത്തിലാകുന്നതോ എല്ലാം നെഞ്ചെരിച്ചിലിന് കാരണാകും. അതിനാല്‍, രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം മനസില്‍ വയ്ക്കുക. ഒപ്പം തന്നെ എപ്പോഴും ‘അസിഡിറ്റി’യുണ്ടാകുന്നുണ്ടെങ്കില്‍, കുടലില്‍ കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ‘പ്രോബയോട്ടിക്‌സ്’ എന്നറിയപ്പെടുന്ന തരം ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. തൈര് ഇതിന് മികച്ചൊരു ഉദാഹരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button